പന്തളത്ത് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി യുവതി മരിച്ചു

deadbody

പത്തനംതിട്ട: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി യുവതി മരിച്ചു. മന്തുക്ക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ചിത്ര ആശുപത്രിയില്‍ രാവിലെ 11ഓടെയായിരുന്നു സംഭവം.

ഭര്‍ത്താവിനൊപ്പം മകന്‍ മാധവിനെ ഡോക്ടറെ കാണിച്ച ശേഷമാണ് യുവതി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടിയത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

Top