എയര്‍ടെല്ലിന് ജിയോയുടെ തിരിച്ചടി, പ്ലാനുകള്‍ റിപ്പോര്‍ട്ട് ചെയ്യണം ; ട്രായ്

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ എല്ലാ പ്ലാനുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രായ്.

ഒരേ ക്ലാസില്‍ പെടുന്ന ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഓഫറുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും കമ്പനികളുടെ ഓഫറുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

ടെലികോം കമ്പനികള്‍ ട്രായ് അനുമതിയില്ലാതെ ഓഫറുകള്‍ നല്‍കുന്നതായും ഒരേ ക്ലാസിലുള്ള ഉപയോക്താക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നതായും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ട്രായ് വ്യക്തമാക്കി.

എയര്‍ടെല്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഓഫറുകള്‍ നല്‍കുന്നതായും ഉപഭോക്താക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നതായും കാണിച്ച് ഏപ്രിലില്‍ റിലയന്‍സ് ജിയോ എയര്‍ടെല്ലിന് എതിരെ പരാതി നല്‍കിയിരുന്നു.

1999ലെ ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ പ്രകാരം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന് ട്രായ് ചൂണ്ടിക്കാണിക്കുന്നു.

Top