jomonte suvusheshangal breakes 30 crores

ത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ 30 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്.

ഗള്‍ഫടക്കമുള്ള വിദേശവിപണികള്‍ ചേര്‍ത്തുള്ള കളക്ഷനാണിത്. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ദുല്‍ഖര്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’. അനുപമ പരമേശ്വര്‍ ആണ് ചിത്രത്തിലെ നായിക.

ദുല്‍ഖര്‍ സല്‍മാന്‍ സോളോ നായകനാവുന്ന ഒരു ചിത്രം 30 കോടി പിന്നിടുന്നത് ഇത് രണ്ടാം തവണയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയാണ് നേരത്തേ 30 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ദുല്‍ഖര്‍ ചിത്രം.

Top