ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി വീ​ന​സ് വി​ല്യം​സ് ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ പ്രവേശിച്ചു

veenus williams

റോം: അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സ് ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ​ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ക്വാ​ർ​ട്ടര്‍ പ്രവേശം.

ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം.

ആ​ദ്യ സെ​റ്റ് വീ​ന​സ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ ജൊ​ഹാ​ന തി​രി​ച്ചു​വ​ന്നു.

എ​ന്നാ​ൽ ആ​ദ്യ സെ​റ്റി​ലെ സ്കോ​റി​ൽ അ​വ​സാ​ന സെ​റ്റ് സ്വ​ന്ത​മാ​ക്കി വീ​ന​സ് ജ​യി​ച്ചു​ക​യ​റി. സ്കോ​ർ: 6-1, 3-6, 6-1. വീ​ന​സ് ക്വാ​ർ​ട്ട​റി​ൽ ജൂ​ലി​യ ജോ​ർ​ജ​സ്- ഗാ​ർ​ബി​നെ മു​ഗു​റു​സ മ​ത്സ​ര​വി​ജ​യി​ക​ളെ നേ​രി​ടും.Related posts

Back to top