തമിഴന്റെ തലയില്‍ കോമാളി തൊപ്പി; ഒപിഎസ് – ഇപിഎസ്‌ ലയനത്തെ പരിഹസിച്ച് കമല്‍ഹാസന്‍

kamal-hassan

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഒപിഎസ് – ഇപിഎസ്‌ ലയനത്തെ പരിഹസിച്ച് ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്.

തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഗാന്ധി തൊപ്പി, കാവി തൊപ്പി, കാഷ്മീരി തൊപ്പി ഇപ്പോള്‍ തമിഴന്റെ തലയില്‍ കോമാളികളുടെ തൊപ്പി’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Top