jishnus death second accused sanjith vishwanath bail on highcourt

HIGH-COURT

കൊച്ചി: ജിഷ്ണു പ്രണോയ്‌ യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു കോളേജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന് മുന്‍കൂര്‍ ജാമ്യം.

ഹൈക്കോടതിയാണ് കേസിലെ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥിന് ജാമ്യം അനുവദിച്ചത്.

ആത്മഹത്യാ പ്രേരണ, ഗുഢാലോചന എന്നീ കുറ്റങ്ങളാണ് സഞ്ജിത് വിശ്വനാഥിനെതിരെ ചുമത്തിയിരുന്നത്.

അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

Top