ജിഷ്ണു പ്രണോയി വധകേസ്; വ്യാഴാഴ്ച സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു

കൊച്ചി: പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു. വ്യാഴാഴ്ച മുതലാണ് ക്യാമ്പ് ഓഫീസ് തുടങ്ങുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും.

2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ ഹോസ്റ്റലിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

Top