നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു

jishnu1

തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ അശോകന്‍ മുഖ്യമന്ത്രി പിണറായി വിജയനും വി എസ് അച്യുതാനന്ദനും കത്തയച്ചു.

കോളേജ് അധികൃതരുടെ പീഡനമാണ് തന്റെ മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നു. അന്വേഷണം അട്ടിമറിക്കാനാണ് പി ജി വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.Related posts

Back to top