സൗജന്യമായ 100ജിബി ഡാറ്റ പ്രിവ്യൂ ഓഫറില്‍ ജിയോഫൈബര്‍ മാര്‍ച്ചില്‍ എത്തുന്നു

Reliance Jio

ജിയോയുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി മുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കാം. ജിയോഫോണിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഫേസ്ബുക്ക് പതിപ്പാണ് ലഭ്യമാകുക. ജിയോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോ കെ ഓഎസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പാണ് ഇത്. ഫേസ്ബുക്കിന്റെ എല്ലാ സവിശേഷതകളും ഇതിലുണ്ട്.

റിലയന്‍സ് ജിയോയുടെ അടുത്ത സേവനം ആരംഭിക്കുന്നു. അതായത് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം 2018 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ജിയോഫൈബര്‍ പത്ത് പ്രധാന നഗരങ്ങളില്‍ സേവനം ആരംഭിച്ചു തുടങ്ങി. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി 100mbps സ്പീഡില്‍ 100ജിബി ഡാറ്റയാണ് പ്രതിമാസം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിയോയുടെ FTTH സേവനത്തിന്റെ താരിഫ് പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ പ്രിവ്യൂ ഓഫറില്‍ പ്രതി മാസം 100mbps വേഗതയില്‍ 100ജിബി ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു വിവരം. കൂടാതെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജിനായി 4500 രൂപ ആദ്യം വ്യക്തമാക്കിയിരുന്നു.

ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് കമ്പനിതന്നെ റൂട്ടര്‍ നല്‍കും. ഹെസ്പീഡ് ഇന്റര്‍നെറ്റിനായി നിരവധി ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും. 100ജിബി വരെ FUP ലിമിറ്റ് ഉണ്ടാകും. ഡാറ്റ പരിധി എത്തിക്കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 1mbps ആയി കുറയും. പ്രിവ്യൂ ഓഫറിനു ശേഷം ജിയോഫൈബറില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ഫീസായി നല്‍കിയ 4500 രൂപ തിരികെ നല്‍കും.

Top