jio

ന്യൂഡല്‍ഹി : റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ നിര്‍ദേശം നാളെ പുറത്തിറങ്ങും.മറ്റ് ടെലികോം സേവനദാതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് ട്രായ് ഇക്കാര്യം അറിയിച്ചത്.

ജിയോ പ്രവര്‍ത്തനം ആരംഭിച്ച് തൊണ്ണൂറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരംഭ ആനുകൂല്യമെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത സൗജന്യ ഡേറ്റയും, കോളുകളും നല്‍കി വരുന്നത് തുടരുകയാണ്‌.ഇതിനെതിരെയാണ്‌ ടെലികോം സേവനദാതാക്കളായ വോഡാഫോണും, ഐഡിയയും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

2002ല്‍ ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി 90 ദിവസത്തിലധികം സൗജന്യ സേവനങ്ങള്‍ നല്‍കരുതെന്ന ട്രായിയുടെ ഉത്തരവ് റിലയസ് ജിയോ ലംഘിച്ചു എന്നാണ് വോഡാഫോണ്‍ കോടതിയില്‍ അറിയിച്ചത്.കേസില്‍ വാദം കേട്ടത് ജസ്റ്റിസ് സഞ്ചീവ് സച്ച്‌ദേവയാണ് . ന

Top