jio unlimited offer continuous by activating 303 rupees monthly pack

jio

പഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജിയോ വീണ്ടും, റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു.

2017 മാര്‍ച്ച് 31 വരെയായിരുന്നു ഫ്രീ ഓഫറിന്റെ കാലാവധി.

ജിയോ പ്രൈം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് സര്‍വീസ് ലഭിക്കും. അതേസമയം, ഈ അണ്‍ലിമിറ്റഡ് സേവനം ലഭിക്കാന്‍ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനം ഉപയോഗിക്കാം

മാര്‍ച്ച് ഒന്നിനും 31 നു ഇടയ്ക്ക് 99 രൂപ അടച്ച് പ്രൈം ടൈം ഓഫര്‍ നീട്ടാം. പുതിയ ജിയോ വരിക്കാര്‍ക്കും 99 രൂപ അടച്ച് ഈ ഓഫര്‍ നേടാവുന്നതാണ്. ഏപ്രില്‍ ഒന്നു മുതല്‍ 303 രൂപ അടച്ച് ഒരു മാസത്തേക്ക് ഇപ്പോള്‍ കിട്ടുന്ന അണ്‍ലിമിറ്റഡ് പ്രൈം ടൈം ഓഫര്‍ സ്വന്തമാക്കാം. 99 രൂപയ്ക്ക് ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ജിയോയുടെ പ്രഖ്യാപിത താരീഫിലേക്ക് മാറും.

കേവലം അഞ്ചു മിനുറ്റുകള്‍ക്കുള്ളിലാണ് ജിയോ സിം ആക്റ്റിവേറ്റ് ചെയ്യുന്നത്. ലോകത്തില്‍ തന്നെ ഇത്രയും വേഗതയില്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന മൊബൈല്‍ സിം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Top