jio summer offer

jio

മുംബൈ: ജിയോയുടെ സമ്മര്‍ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഇനിയും അവസരം.

ട്രായ് നിര്‍ദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ജിയോ തങ്ങളുടെ വെല്‍ക്കം ഓഫര്‍ പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു.എന്നാല്‍ ജിയോയാകട്ടെ ഓഫര്‍ പിന്‍വലിക്കുന്ന തീയതി കൃത്യമായി പത്രക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടില്ല.

ട്രായുടെ നിര്‍ദേശം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നുമാത്രമാണ് ജിയോ അറിയിച്ചിരിക്കുന്നത്. അതുവരെ പ്രൈം മെമ്പര്‍ഷിപ്പും 303 രൂപയുടെ റിചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാല് മാസത്തെ സൗജന്യ സേവനം ലഭ്യമാവും.സമ്മര്‍ സര്‍പ്രെസ് ഓഫര്‍ പിന്‍വലിക്കുന്നതായുള്ള ഔദ്യോഗികമായ അറിയിപ്പൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും രണ്ട് ദിവസത്തിനകം ഓഫര്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനു മുന്‍പായി 303 രൂപക്ക് റീചാര്‍ജ് ചെയ്ത് നാല് മാസത്തെ സൗജന്യ സേവനം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

സമ്മര്‍ സര്‍പ്രെസ് ഓഫറില്‍ 303 രൂപയുടെ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ദിവസവും 4 ജി വേഗതയില്‍ 1 ജി.ബി ഡാറ്റയും സൗജന്യ കോളുകളും 100 എസ്.എം.എസുകളുമാണ് ലഭിക്കുക. ഈ ഓഫര്‍ നാല് മാസത്തേക്ക് ലഭ്യമാവും. ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് ട്രായുടെ വിലക്ക് ബാധകമല്ല. ഏപ്രില്‍ 15 വരെ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് ഉപഭോക്താകള്‍ക്ക് എടുക്കാവുന്നതാണ്.

ആമസോണ്‍ പ്രൈമിന് സമാനമായി ഉപഭോക്താകള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നതാണ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ്.

Top