രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിപണിയുടെ 39.36 ശതമാനവും സ്വന്തമാക്കി ജിയോ

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിപണിയുടെ 39.36 ശതമാനവും സ്വന്തമാക്കി റിലയന്‍സ് ജിയോ.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഈ വര്‍ഷം ഫെബ്രുവരിയിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിയോയുടെ ഈ നേട്ടം.

4ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിലൂടെ മാത്രം ഇന്റര്‍നെറ്റ് നല്‍കുന്ന റിലയന്‍സ് ജിയോ ലോഞ്ച് ചെയ്ത് ആറു മാസത്തിനുള്ളിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.പത്ത് കോടിയിലേറെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്‌.

രാജ്യത്ത് ആകെ 26.131 കോടി ബ്രോഡ്ബ്രാന്‍ഡ് ഉപഭോക്താക്കളാണുള്ളത്. മൊബൈല്‍ കണക്ഷനും വയര്‍ കണക്ഷനും നല്‍കുന്ന എയര്‍ടെല്‍ ആണ് ജിയോയ്ക്ക് പിന്നില്‍ രണ്ടാമത്. 4.67 കോടി ഉപയോക്താക്കള്‍ (17.87 ശതമാനം).

വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ മാത്രമെടുത്താല്‍ 10.28 കോടി ഉപയോക്താക്കളുള്ള ജിയോയ്ക്ക് പിന്നില്‍ എയര്‍ടെല്‍ തന്നെയാണ് (4.46 കോടി).

വയര്‍ കണക്ഷനുകള്‍ വഴി ബ്രോഡ്ബാന്‍ഡ് നല്‍കുന്നവരില്‍ 99.5 ലക്ഷം ഉപയോക്താക്കളുമായി ബിഎസ്എന്‍എല്‍ ആണ് ഒന്നാമത്. 20.70 ലക്ഷം ഉപയോക്താക്കളുമായി എയര്‍ടെല്‍ രണ്ടാമതുണ്ട്.

വയര്‍ കണക്ഷനുകളും വയര്‍ലെസ്സ് കണക്ഷനും ഉള്‍പ്പെടുത്തിയാണ് ട്രായ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 512 കെബിപിഎസ് വേഗതയുള്ള കണക്ഷനുകളെയാണ് ട്രായ് ബ്രോഡ്ബാന്‍ഡായി കണക്കാക്കുന്നത്.

Top