കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈ ഫൈയുമായി ജിയോ

wifi

മുംബൈ: രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈ ഫൈ നല്‍കുമെന്ന പ്രഖ്യാപനവുമായി ജിയോ.

സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാമെന്ന നിര്‍ദേശം കഴിഞ്ഞ മാസം ജിയോ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.

ഇതുപ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ ആക്‌സസും നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്കിന്റെ ‘സ്വയം’ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളും നല്‍കും. ഇതിനായി ജിയോ ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍മിക്കും.

Top