jio new tariff plans revealed

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു.

149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചത്.

149 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം രണ്ട് ജി.ബിയാണ് ഇതുവഴി ഉപയോഗിക്കാനാകുക. പരിധിയില്ലാതെ വിളിക്കാനും കഴിയും. 499 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം 60 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. പരിധിയില്ലാതെ സൗജന്യവിളികളും ഓഫര്‍ ചെയ്യുന്നുണ്ട്.

999 രുപമുതല്‍ 9999 രൂപവരെയുള്ള പ്ലാനുകളുമുണ്ട്. 60 ദിവസം മുതല്‍ 360 ദിവസംവരെ കാലാവധിയുള്ളവയാണ് ഇവ. ഈ പ്ലാനുകളില്‍ പ്രതിദിന ഡാറ്റ ഉപയോഗത്തിന് പരിധിയില്ല. 60 ജി.ബി മുതല്‍ 750 ജി.ബി വരെയാണ് വ്യത്യസ്ത പ്ലാനുകളില്‍ ഉപയോഗിക്കാന്‍ കഴിയുക.

ജിയോ പ്രൈം അംഗ്വത്വമെടുക്കുന്നവര്‍ക്ക് പ്രതിദിനം ഒരു ജി.ബി(മാസം 30 ജി.ബി) ഡാറ്റ ഉപയോഗവും പരിധിയില്ലാത്ത കോളുകളും ഓഫര്‍ ചെയ്യുന്ന 303 രൂപയുടെ പ്ലാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടര്‍ന്നും ലഭ്യമാകുന്നതിന് 99 രൂപ നല്‍കി പ്രൈം അംഗത്വമെടുക്കണം.

മാര്‍ച്ച് ഒന്നുമുതലാണ് അംഗത്വമെടുക്കുന്നതിന് അവസരമുള്ളത്

Top