സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍

reliance jio

ജിയോ വീണ്ടും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിക്കഴിഞ്ഞു. 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ മാത്രമല്ല, ഇതോടൊപ്പം ജിയോ കണക്ഷനും ഫ്രീയായി നല്‍കും. അങ്ങനെ ജിയോ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ പദ്ധതി.

‘ജിയോ ഫുഡ്‌ബോള്‍’ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ ആദ്യം ജിയോ കണക്ഷന്‍ തന്നെ എടുക്കണം എന്നതിനെ ടാര്‍ഗറ്റ് ചെയ്താണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

198 രൂപ, 299 രൂപ എന്നീ തുകകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 2,200 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ക്യാഷ്ബാക്ക് മൈജിയോ അക്കൗണ്ടില്‍ എത്തുന്നതാണ്. 50 രൂപയുടെ 44 വ്വൗച്ചറുകളായാണ് ക്യാഷ്ബാക്ക് തുക അക്കൗണ്ടില്‍ ക്രെഡിറ്റാകുന്നത്.

ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 31 വരെയാണ് ജിയോ ഫുഡ്‌ബോള്‍ ഓഫര്‍. ഈ തീയതിക്കുളളില്‍ പുതിയ ഫോണ്‍ വാങ്ങുന്ന ജിയോയുടെ പുതിയ വരിക്കാര്‍ക്കും പഴയ വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഏകദേശം 20 കമ്പനി ഫോണുകള്‍ക്കാണ് ജിയോ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

ലൈഫ്, സാംസങ്ങ്, ഷവോമി, മോട്ടോറോള, മൈക്രോമാക്‌സ്, ഹുവായ്, നോക്കിയ, ബ്ലാക്ക്‌ബെറി, അസ്യൂസ്, പാനസോണിക്, എല്‍ജി, ഇന്‍ടെക്‌സ്, അല്‍കാടെല്‍, കോമിയോ, ജിവി, സ്വയിപ്, സെന്‍, സിയോക്‌സ്, സെല്‍കോണ്‍, ഇവോമി, സെന്‍ട്രിക് എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കാണ് ജിയോ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

Top