ബൈബാക്ക് ഓഫറുമായി ജിയോ-ആപ്പിള്‍ കൂട്ടുകെട്ട് ; വിപണിയൊരുക്കി ആമസോണ്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുമായും സഹസ്ഥാപനമായ റിലയന്‍സ് റീട്ടെയ്‌ലുമായും ടെക് ഭീമന്‍ ആപ്പിള്‍ കൈകോര്‍ക്കുന്നു.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐ ഫോണ്‍ 10 എന്നിവ വാങ്ങുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കാണ് പ്രത്യേക പ്ലാനുകളും ബൈബാക്ക് പദ്ധതിയും ആപ്പിളുമായി ചേര്‍ന്ന് ജിയോ ഒരുക്കുന്നത്.

ഐഫോണ്‍ വില്‍പ്പനയ്ക്കായി ആപ്പിള്‍ ഏര്‍പ്പെടുന്ന ഏറ്റവും പുതിയ കൂട്ടുകെട്ടാണിത്.

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ സ്‌റ്റോറുകളും ഓണ്‍ലൈനുകളും സഹകരിക്കുന്നുവെന്നതാണ് ആപ്പിള്‍ ജിയോ പങ്കാളിത്തത്തിന്റെ വലിയ പ്രത്യേകത.

റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളും ആമസോണും ഐഫോണ്‍ വില്‍പ്പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബൈബാക്ക് ഓഫര്‍ നല്‍കും.

അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പുതിയ ഐഫോണിലേക്ക് മാറുന്നവര്‍ക്ക് നിലവില്‍ വാങ്ങിയ ഫോണ്‍ തിരികെയെടുത്ത ശേഷം അതിന്റെ വിലയുടെ 70 ശതമാനം മടക്കിനല്‍കും.

ആഗോള വിപണിയിലെ ആപ്പിളിന്റെ ബ്രാന്‍ഡ് പെരുമയും ജിയോയുടെ സ്വീകാര്യതയും ആമസോണിന്റെ അടിത്തറയും ഈ നേട്ടം കൈവരിക്കുന്നതിന് ശക്തി പകരുന്ന കാര്യങ്ങളാണ്.

ഞങ്ങളുടെ പ്രധാന ഉപഭോക്താക്കളെല്ലാം ഓഫര്‍ തെരഞ്ഞെടുക്കുമെന്നാണ് വിശ്വാസം എന്ന് ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.

Top