വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വേസില്‍ ടിക്കറ്റുകള്‍ക്ക് 30 ശതമാനം നിരക്കിളവ്. ജൂലൈ 17 മുതല്‍ 23 വരെ തീയതികളില്‍ ഇന്ത്യ, ബാങ്കോക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ബുക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

www.jetairways.com എന്ന വെബ്‌സൈറ്റിലൂടെയോ ജെറ്റ് എയര്‍വേസിന്റെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ട്രാവല്‍ ഏജന്‍സി വഴിയോ ഒരുവശത്തേക്ക് മാത്രമായും മടക്കടിക്കറ്റ് ഉള്‍പ്പെടെയും ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.

Top