jellikettu All efforts to maintain the cultural heritage narendra modi tweet

ന്യൂഡല്‍ഹി: തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനമുണ്ട്. അത് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും തമിഴ്‌നാടിന്റെ പുരോഗതിക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന്റെ ആവശ്യത്തിനേെുണ്ടി കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടുമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് തയാറായ സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ ട്വീറ്റ്.

Top