റാങ്‌ളര്‍ നൈറ്റ് ഈഗിള്‍ സ്‌പെഷ്യല്‍ എഡിഷന്‍ യു.കെയില്‍ ഔദ്യോഗികമായി പുറത്തിറക്കി

eagle

ഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച റാങ്‌ളര്‍ നൈറ്റ് ഈഗിള്‍ സ്‌പെഷ്യല്‍ എഡിഷന്‍ യു.കെയില്‍ നിരത്തിലിറങ്ങി.

റാങ്ക്‌ളര്‍ നൈറ്റ് ഈഗിളിന്റെ 66 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിക്കുക. എക്ട്രീം പര്‍പ്പിള്‍, ആല്‍പൈന്‍ വൈറ്റ്, സോളിഡ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനോടെയാണ് ലിമിറ്റഡ് എഡിഷന്റെ വരവ്‌.

മണിക്കൂറില്‍ 173 കിലോമീറ്റര്‍ പരമാവധി വേഗതയിലെത്തുന്ന റാങ്ക്‌ളറിന് യൂറോ 6 നിലവാരത്തില്‍ 200 എച്ച്പി കരുത്തേകുന്ന 2.8 ലിറ്റര്‍ CRD ടര്‍ബോ ഡീസല്‍ എഞ്ചിനാണുള്ളത്.

5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 10.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇവനാകും.

18 ഇഞ്ച് മിഡ്‌ഗ്ലോസ് ബ്ലാക്ക് അലോയി വീല്‍, ഹെഡ് ലാംമ്പ് റിംങ്, ബോഡി കളര്‍ ഗ്രില്‍, ജീപ്പ് ബാഡ്ജിങ്, ബോഡി കളര്‍ ഡ്യുവല്‍ ടോപ്, ബ്ലാക്ക് ലെതര്‍ സീറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.Related posts

Back to top