ഇന്ത്യയില്‍ ഏഴു മാസം കൊണ്ടു വിപണിയില്‍ എത്തിയത് 25,000 ജീപ് കോമ്പസുകള്‍

ഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ ഹിറ്റ് കാറാണ് ജീപ് കോമ്പസ്. ഏഴു മാസം കൊണ്ടു ഇന്ത്യന്‍ വിപണിയില്‍ എത്തിയത് 25,000 ജീപ് കോമ്പസുകളാണ്. ഓസ്‌ട്രേലിയ, ജപ്പാന്‍, യുകെ വിപണികളിലേക്കും ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ട്രെയില്‍ഹൊക്ക് കോമ്പസില്‍ 25 ലക്ഷം രൂപയ്ക്ക് മേലെ വില പ്രതീക്ഷിക്കാം.

മാനുവല്‍ പെട്രോള്‍, ഓട്ടോമാറ്റിക് പെട്രോള്‍, മാനുവല്‍ ഡീസല്‍, നാലു വീല്‍ ഡീസല്‍ പതിപ്പുകളിലാണ് കോമ്പസ് ഇന്ത്യയില്‍ അണിനിരക്കുന്നത്. 158 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് യൂണിറ്റിലാണ് പെട്രോള്‍ പതിപ്പുകളുടെ ഒരുക്കം.

കോമ്പസിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചര്‍ജ്ഡ് എഞ്ചിന് 167 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഡീസല്‍ കോമ്പസില്‍ ഒരുങ്ങുന്നുണ്ട്.

Top