ജയസൂര്യ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ആനകളുമായി പ്രചാരണം തുടരുന്നു

punyalan-cut-out

യസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.

ഹിറ്റ് ചിത്രമായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്.

2013ൽ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രത്തിൽ ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോൽക്കാരൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വേറിട്ടൊരു പ്രചരണ രീതിയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചത്.

സിനിമ എത്തുന്നതിന് മുമ്പ് തന്നെ ഒരു കുഞ്ഞാനയെ തിയേറ്ററുകളില്‍ എത്തിച്ചായിരുന്നു ചിത്രത്തിന്റെ പ്രചരണം.

ഇപ്പോൾ ആനയുടെ രൂപത്തിലുള്ള വ്യത്യസ്തമായ ഒരു കട്ട് ഔട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങളുടെ ഫോട്ടോകൾ ഇതിൽ പതിച്ചിട്ടുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിൽ നായികയായി എത്തുന്നത് ശ്രുതി രാമചന്ദ്രനാണ്.

അജു വർഗീസ് അവതരിപ്പിച്ച ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയകുമാറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ .ചിത്രം നവംബർ 17ന് തിയേറ്ററുകളിലെത്തുംRelated posts

Back to top