ശ്രേയ ഘോഷ്വാലിന്റെ ആലാപനത്തിൽ ജയസൂര്യ ചിത്രം ക്യാപ്റ്റനിലെ ഗാനം ; വീഡീയോ കാണാം

Captain film

ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജിവിതത്തെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അനു സിത്താര നായികയായെത്തുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന്റെ വരികളെഴുതിയത് റഫീഖ് അഹമ്മദ് ആണ്.

ഗുഡ്വില്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top