പഞ്ചവര്‍ണതത്തയിലെ ജയറാമിന്റെ ലുക്ക് ; പങ്കുവെച്ച് രമേഷ് പിഷാരടി

jayaram-pisharady

മേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. ജയറാമും, കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മൊട്ടയടിച്ച രൂപത്തിലാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നും ജയറാമിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

അനുശ്രീ നായികയാകുന്ന പഞ്ചവര്‍ണതത്തയില്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന പാട്ടുകള്‍ക്ക് ഔസേപ്പച്ചന്റേതാണ് പശ്ചാത്തല സംഗീതം. മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top