Jayalalitha’s death-vs achuthananthan

തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു.

ജനപ്രിയ സിനിമാതാരം എന്ന നിലയില്‍നിന്ന് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറി ദ്രാവിഡ ജനഹൃ ദയങ്ങളില്‍ മുന്നേറ്റമുണ്ടാക്കുകയും ചിരപ്രതിഷ്ഠ നേടുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ജയലളിതയുടേതെന്ന് വി.എസ് പറഞ്ഞു.

സാധാരണക്കാരായ തമിഴ് ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നതാണ് ജയലളിതയെ വ്യത്യസ്തയാക്കിയത്.

ജയലളിതയുടെ അകാല വിയോഗത്തില്‍ തമിഴ് ജനങ്ങള്‍ക്കുണ്ടായ ദു:ഖത്തില്‍ താനും പങ്കുചേരുന്നതായും വി.എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Top