jayalalitha cbi enquiry; Supreme Court dismissed the petition

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട എംപി ശശികല പുഷ്പ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശശികല പുഷ്പയാണ് ഹര്‍ജി നല്‍കിയിരുന്നത്.

ജയലളിതയുടെ ചികിത്സ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ ശശികല ആരോപിച്ചിരുന്നു.

ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചില്ല. മൃതദേഹം എംബാം ചെയ്തു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ശശികല പുഷ്പ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യങ്ങളെല്ലാം കോടതി നിരസിക്കുകയാണ് ചെയ്തത്.

Top