ഒഗസാര ദ്വീപില്‍ നിധിയുടെ വന്‍ ശേഖരങ്ങള്‍, വിദേശ ഇറക്കുമതി നിര്‍ത്തിവച്ച് ജപ്പാന്‍ . . !

yitrium

ജപ്പാന്‍ വികസന കുതിപ്പിലേക്ക്. അപൂര്‍വ്വങ്ങളായ ധാതുക്കള്‍ ജപ്പാനിലെ ടോക്കിയോവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കിഴക്കന്‍ ടോക്കിയോവില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഒഗസാര ദ്വീപിലാണ് ലോഹധാതുക്കള്‍ കണ്ടെത്തിയത്. ജപ്പാനിലെ മറൈന്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വിദേശങ്ങളില്‍ നിന്ന് കൂടിയ വിലയ്ക്ക് ലോഹ ധാതുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഇതോടെ ജപ്പാന്‍ നിര്‍ത്തലാക്കി. ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂര്‍വ എര്‍ത്ത് ലോഹമാണ് യിട്രിയം. യിട്രിയത്തിന്റെ അയിരുകളാണ് ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. മിക്ക അപൂര്‍വ എര്‍ത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സംയുക്തങ്ങള്‍ ടെലിവിഷനുകളില്‍ ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബുകളില്‍ ചുവന്ന നിറത്തിലുള്ള ഫോസ്‌ഫോര്‍സ് ഉണ്ടാക്കുവാന്‍ ഇവ ഉപയോഗിക്കുന്നു. പിക്ചര്‍ ട്യൂബില്‍ ചുവന്ന നിറം നല്‍കുന്നത് ഇവ മൂലമാണ്.

16 ദശലക്ഷം ടണ്‍ അപൂര്‍വങ്ങളായ ഓക്‌സൈഡുകളാണ് ഇവിടെ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 780 വര്‍ഷത്തേക്ക് ആവശ്യമായ യിട്രിയം ഓക്‌സൈഡുകളും, 620 വര്‍ഷത്തേക്കുള്ള യൂറോപിയം, 420 വര്‍ഷത്തേക്കുള്ള ടെര്‍ബിയം, 730 വര്‍ഷത്തേക്കുള്ള ഡിസപോറിയം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപിയം പ്രതിരോധ, ആണവ മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ തന്നെ ടെര്‍ബിയം, ഡിസിപോറിയം എന്നിവ പ്രതിരോധ മേഖലകളിലെ ടെക്‌നിക്കല്‍ വിഭാഗങ്ങളിലും, കാന്തങ്ങളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.

ലോകത്തിലേക്ക് വച്ച് ഏറ്റവും കൂടുതല്‍ ലോഹധാതു നിക്ഷേപമാമ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തല്‍. ജപ്പാനിലെ തീര മേഖലയെ ഇതൊരിക്കലും ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ ധാതുക്കള്‍ കുഴിച്ചെടുക്കുന്നതിനു മുമ്പ് നിരവധി തടസ്സങ്ങള്‍ മറികടക്കാനുണ്ട്. എന്നിരുന്നാലും ഈ തടസ്സങ്ങളൊക്കെ മറി കടക്കാന്‍ സര്‍ക്കാര്‍ തയാറാണ്.

2000-ല്‍ ഈ ദ്വീപിന്റെ അവകാശ വാദവുമായി ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കുണ്ടായിരുന്നു. തെക്കന്‍ ചൈനയുടെ ഒരു നിയന്ത്രണവും ഇതിന് മേല്‍ ഉണ്ടായിരുന്നു.

ഭാവിയിലെ നൂതന സാങ്കേതിക വിദ്യയില്‍ വളരെയധികം പ്രധാന്യമര്‍ഹിക്കുന്നതാണ് ജപ്പാന്റെ ഇപ്പോഴത്തെ കണ്ടുപിടുത്തം. അതുകൊണ്ടു തന്നെ ദ്വീപിനെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ജപ്പാന്‍. അതേസമയം, മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ ധാതു ഖനനം നടത്താനുള്ള തയാറെടുപ്പിലാണ് ജപ്പാന്‍.

നേരത്തെ കടലിനടിയിലാണ് ലോഹ ധാതുക്കള്‍ക്കായി കണ്ടെത്തുന്നതിനായി ജപ്പാന്‍ പഠനം നടത്തിയിരുന്നത്. ഇതിനായി ധാരാളം കാശ് മുടക്കിയിട്ടുമുണ്ട.് എന്നാല്‍ ഈ കണ്ടുപിടിത്തത്തോടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തങ്ങളുടെ പരമാധികാരത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ജപ്പാന്‍.

Top