ജാപ്പനീസ് നൊബേല്‍ പുരസ്‌കാര ജേതാവിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി

nobel-prize

ഷിക്കാഗോ: നൊബേല്‍ പുരസ്‌കാര ജേതാവും ജാപ്പനീസ് രസതന്ത്ര പ്രൊഫസറുമായ ഇ ഇച്ചി നെഗിഷിയുടെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി.
സമീപം തന്നെ അവശനിലയില്‍ കണ്ട ഇച്ചി നെഗിഷിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്തേണ്‍ ഇല്ലിനോയിസിനു സമീപമുള്ള റോക്ക് ഫോര്‍ഡില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്.

82കാരനായ പ്രൊഫസറും ഭാര്യയും വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു. എന്നാല്‍ വഴിയില്‍ വാഹനം ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന. പാര്‍കിന്‍സന്‍സ് രോഗവും മാനസിക അസ്വാസ്ഥ്യവുമുള്ള സുമൈര്‍ നെഗിഷിയുടെ മരണം സ്വാഭാവികമാണെന്നാണ് ഒഗിള്‍ കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. 2010 ലാണ് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇച്ചി നെഗിഷിയ്ക്ക് ലഭിച്ചത്. കാര്‍ബണ്‍ ആറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നൊബേല്‍ സമ്മാനാര്‍ഹനാക്കിയത്.

Top