ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റിനെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു.

യാരിസ് ഏറ്റീവ് സെഡാനോട് സാമ്യതയുള്ള രൂപത്തില്‍ തന്നെയാണ് യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്.

വലുപ്പമേറിയ ലോവര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ടൊയോട്ട V ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം പുതിയ പതിപ്പിന്റെ ഫ്രണ്ട് ഔട്ട്‌ലെറ്റാണ്.

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഡിജിറ്റല്‍ എസി പാനല്‍, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ അകത്തളത്തെ പ്രീമിയം ഫീച്ചറുകളാണ്.

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷാ സജ്ജീകരണങ്ങള്‍. 84.8 bhp കരുത്തും 108 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സ് മാത്രമാണ് ഉള്ളത്.

Top