ഫോട്ടോഗ്രാഫിയെ പ്രണയിക്കുന്ന മുത്തശ്ശി ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി സെൽഫി ചിത്രങ്ങൾ

Japanese, Grandmother

ടോക്കിയോ: സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ് ഫോട്ടോഗ്രാഫിയെ പ്രണയിക്കുന്ന ജാപ്പനീസ് മുത്തശ്ശിയുടെ ചിത്രങ്ങൾ. എന്നാൽ സാധാരണ ചിത്രങ്ങൾ പോലെയല്ല മുത്തശ്ശിയുടെ ചിത്രങ്ങൾ. ജാപ്പനീസ് മുത്തശ്ശിയുടെ സെൽഫ് പോർട്രെയ്റ്റുകളാണ് തരംഗമായി മാറുന്നത്.

പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് കിമിക്കോ നിഷിമോട്ടോ മുത്തശ്ശി. ഇൻസ്റ്റാഗ്രാമിൽ മുത്തശ്ശിക്ക് ഏകദേശം 41,000 കാഴ്ചക്കാരുണ്ട്. വെറും രണ്ട് മാസത്തിനുള്ളിലാണ് കിമിക്കോ നിഷിമോട്ടോയുടെ ചിത്രങ്ങൾ തരംഗമായത്.

japan-lifestyle-photography-offbeat-senior-citizens_c743912a-07d9-11e8-90ea-37dc70df54a3

കിമിക്കോ നിഷിമോട്ടോ 72 വയസുള്ളപ്പോഴാണ് ഫോട്ടോയെടുക്കാൻ തുടങ്ങിയത്. എപ്പോൾ 90-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് മുത്തശ്ശി. ഡിസംബറിൽ ടോക്കിയോ ഗ്യാലറിയിൽ കിമിക്കോ നിഷിമോട്ടോ തന്റെ ആദ്യ ഫോട്ടോഗ്രാഫി പ്രദർശനം നടത്തി. ജപ്പാനിലെ ജനങ്ങൾ മികച്ച പിന്തുണയാണ് മുത്തശ്ശിക്ക് നൽകുന്നത്.

japan-lifestyle-photography-offbeat-senior-citizens_77e080a2-07d9-11e8-90ea-37dc70df54a3

ഫോട്ടോയെടുക്കുമ്പോൾ ഞാൻ ഒരിക്കലും അപകടത്തിൽ പെട്ടിട്ടില്ലെന്നും , മാത്രമല്ല എന്റെ ക്യാമറയെ ഞാൻ സ്നേഹിക്കുന്നു, ഉറങ്ങുബോഴും ക്യാമറ എനിക്കൊപ്പമുണ്ടാകുമെന്നും മുത്തശ്ശി പറയുന്നു. മാത്രമല്ല എന്റെ ചിത്രങ്ങൾ ഇത്രയും ജനപ്രീതി നേടുമെന്ന് അറിയില്ലായിരുന്നുവെന്നും സന്തോഷം കണ്ടെത്താൻ വേണ്ടിയാണ് ഞാൻ ഇത്തരത്തിൽ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയതെന്നും കിമിക്കോ കൂട്ടിച്ചേർത്തു.

japan-lifestyle-photography-offbeat-senior-citizens_5001267c-07d9-11e8-90ea-37dc70df54a3

1928 ൽ ജനിച്ച കിമിക്കോ നിഷിമോട്ടോ തന്റെ സ്മാർട്ട് ഫോണിലൂടെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുത്. ചില ചിത്രങ്ങൾ എടുക്കാൻ മാത്രം ഇവരെ മകൻ സഹായിക്കും. ബാക്കിയെല്ലാം മുത്തശ്ശി തന്നെയാണ് എടുക്കുന്നത്.

japan-lifestyle-photography-offbeat-senior-citizens_216d1b40-07d9-11e8-90ea-37dc70df54a3

ആധുനിക സാങ്കേതികവിദ്യയും ഫാൻസി എഡിറ്റിംഗ് വിദ്യകളും ഇന്ന് എല്ലാവരും ഉപയോഗിക്കുമ്പോൾ മുത്തശ്ശിയുടെ ചിത്രങ്ങളിൽ മൊണ്ടാഷ് തിയറിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫിയെ കുറിച്ച് ഞാൻ കൂടുതലായി ഒന്നും പഠിച്ചിട്ടില്ല. എന്നാൽ എന്റെ ചിത്രങ്ങളിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയുന്നുണ്ടെന്നും കിമിക്കോ നിഷിമോട്ടോ വ്യക്തമാക്കി.

റിപ്പോർട്ട് : രേഷ്മ പി.എം

Top