പ്രതിരോധം ശക്തമാക്കുന്നു ; പുതിയ സ്റ്റീൽത്ത് വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ജപ്പാനീസ്‌ സേന

Japan

ടോക്കിയോ : പ്രതിരോധം ശക്തമാക്കി രാജ്യത്തിൻറെ ഭാവി കൂടുതൽ കരുത്തുള്ളതാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ സ്റ്റീൽത്ത് വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ജപ്പാൻ ഭരണകുടം. അടുത്ത ആറ് വർഷത്തിനുള്ളിൽ 20 ഓളം എഫ് -35എ സ്റ്റീൽത്ത് ഭീമന്മാരെ വാങ്ങാനാണ് ജപ്പാൻ പദ്ധതിയിടുന്നത്.

അമേരിക്കയിലെ ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷനിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനെക്കുറിച്ചും അല്ലെങ്കിൽ പ്രാദേശികമായി ഒരുമിച്ച് വാങ്ങുന്നതിനെകുറിച്ചും ഭരണകുടം ചർച്ചകൾ നടത്തുകയാണ്.

ബജറ്റുകളുടെയും ഉത്പാദന ഷെഡ്യൂളുകളുടെയും അടിസ്ഥാനത്തിൽ 25 വിമാനങ്ങളെ ഏറ്റെടുക്കുന്നതിനുള്ള സാഹചര്യം നിലവിൽ ഉണ്ടെന്നും ഇത് ജപ്പാന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്നും മാധ്യമങ്ങളോട് പദ്ധതിയുമായി ബന്ധപ്പെട്ട ചില സ്രോതസുകൾ വ്യക്തമാക്കി.

be41dab2-16d1-11e8-ace5-29063da208e4_1320x770_150536

അമേരിക്കയിൽ നിന്ന് പൂർണ്ണമായി വിമാനങ്ങൾ വാങ്ങുന്നതായും ഏതാണ്ട് 100 മില്യൺ ഡോളറാണ് ഓരോന്നിന്റയും വിലയെന്നും ഇതുവഴി ജപ്പാന് ഓരോ വിമാനത്തിലും 30 മില്യൺ ഡോളർ ലഭിക്കാൻ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

ചൈന കൂടുതൽ പ്രതിരോധ ആയുധങ്ങൾ സ്വാന്തമാകുന്നതും ഉത്തർ കൊറിയ ആണവ ആയുധങ്ങൾ വികസിപ്പിക്കുന്നതും ജപ്പാൻ തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് ജാപ്പനീസ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിന് കാരണം. കൂടാതെ F-35Bs വിമാനങ്ങൾ വാങ്ങാനും ജപ്പാൻ പദ്ധതിയിടുന്നുണ്ട്. ചെറിയ ദ്വീപുകളിൽ നിന്നും , ഹെലികോപ്ടറുകളിൽ നിന്നും പ്രവർത്തിക്കാൻ കഴിയുന്ന വിമാനങ്ങളാണ് ഇവ.

2019 ഏപ്രിലിൽ അഞ്ചു വർഷത്തെ ജപ്പാന്റെ പ്രതിരോധ മേഖലയിലെ സുരക്ഷാ ലക്ഷ്യങ്ങളും യുദ്ധസാമഗ്രികളുടെ രൂപരേഖയും ഭരണകൂടം അവതരിപ്പിക്കും. അതേസമയം ജപ്പാൻ സ്വന്തമായി സ്റ്റീൽത്ത് വിമാനങ്ങൾ നിർമ്മിക്കാൻ ആഗഹിക്കുന്നുണ്ട്. F-3 എന്ന പേരിൽ അവതരിപ്പിക്കുന്ന അവയുടെ നിർമ്മാണ ചിലവുകൾ വഹിക്കാൻ ജപ്പാന് വിദേശം പങ്കാളികളുടെ സഹായം ആവശ്യമാണ്.

Top