മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് തിരിച്ചടി ; ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണ കരാര്‍ ജപ്പാന്‍ കമ്പനിയ്ക്ക്

Bullet Train

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് തിരിച്ചടിയുമായി രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകള്‍ ജപ്പാനിലെ സ്റ്റീല്‍ എന്‍ജീനിയറിങ് കമ്പനികള്‍ക്കെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ബുള്ളറ്റ് ട്രെയിന്‍ കരാറില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുക എന്നിങ്ങനെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു കരാര്‍.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയായിരുന്നു കരാര്‍ ഒപ്പുവെച്ചത്‌. പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചത് ഷിന്‍സോ ആബെയാണ്. കരാറുമായി ബന്ധപ്പെട്ട് പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് ജപ്പാനാണ്.

റെയില്‍പ്പാള നിര്‍മ്മാണത്തിന് ആവശ്യമായ 70 ശതമാനം സാമഗ്രികളും ജപ്പാനില്‍നിന്നുള്ള കമ്പനിയുടേതാണെന്നാണ് വിവരം.

Top