ജപ്പാനില്‍ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങി ഷിന്‍സോ ആബെ

ടോക്കിയോ: ജപ്പാനില്‍ ഭരണഘടനാ ഭേദഗതിക്ക് കളമൊരുങ്ങുന്നു. പ്രധാനമന്ത്രി ഷിന്‍സോ ആബെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഭരണഘടനാ ഭേദഗതി ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. ഇപ്പോള്‍ തന്നെ 70 ശതമാനത്തിലേറെ പിന്തുണയുള്ള ആബെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി വാര്‍ത്തകളില്‍ നിറയുന്നത്.

1947ല്‍ ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ജപ്പാന്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വാഗ്ദാനത്തിന് ദശകങ്ങള്‍ പഴക്കമുണ്ട്. എന്നാല്‍ ആബെയുടെ മുന്‍ഗാമികള്‍ക്കാര്‍ക്കും ഇത് നടപ്പാക്കാനായിരുന്നില്ല. ജപ്പാന്‍ സൈന്യത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാനാകൂ എന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഭാഗമാക്കാന്‍ ആകില്ലെന്നും നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ ഒന്‍പതായിരിക്കും ഭേദഗതി ചെയ്യുകയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

Top