ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയിലെ രണ്ടു ഡാര്‍ളിങ്ങുകളാണ് ജാന്‍വി കപൂറും സാറ അലി ഖാനും. അവരുടെ സിനിമയിലേക്കുള്ള വരവും ഫാഷനും എന്നും വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു. ശശാങ്ക് ഖൈത്തന്റെ ധടക്ക് എന്ന സിനിമയിലൂടെ ജാന്‍വിയും സാറ അഭിഷേക് കപൂറിന്റെ കേദര്‍നാഥിലൂടെയുമാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്.
സിനിമയില്‍ പരസ്പരം പോരുകള്‍ ഉണ്ടാകുക സ്വഭാവികമാണ്. ഇരുവരും ഒരേ സമയത്ത് സിനിമയിലേക്ക് കടന്നു വന്നതുകൊണ്ട് തന്നെ നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും മത്സരമുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവും ഇല്ല എന്ന് ജാന്‍വി മറുപടി നല്‍കി.’ഒരു പ്രേക്ഷക എന്ന നിലയില്‍ അവളുടെ സിനിമക്കായി ഞാന്‍ കാത്തിരിക്കുകയാണ്.സ്ത്രീകള്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യണം’എന്ന് ജാന്‍വി പറഞ്ഞു.
അടുത്തതായി സൗത്ത് ഇന്ത്യന്‍ സിനിമയിലായിരിക്കും അഭിനയിക്കുന്നത് എന്ന് റൂമറുകള്‍ കേട്ടിരിന്നല്ലോ?’ഞാനും അങ്ങനെ കേട്ടിരുന്നു.എന്നാല്‍ ധടക്കിനാണ് ഞാന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എന്റെ ആദ്യ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഞാന്‍. ധടക്ക് മാത്രമാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ ഉള്ളത്’ എന്നും ജാന്‍വി പറഞ്ഞു.
മറാത്തി സിനിമ സേറാത്തിന്റെ റീമേക്കാണ് ധടക്ക്. ജൂലൈ 20ന് എത്തുന്ന ചിത്രം കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ്.