ഇടതു മുന്നണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ജനതാദള്‍ യുണൈറ്റഡ്

തിരുവനന്തപുരം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പ്രവേശിക്കാനൊരുങ്ങി ജനതാദള്‍ യുണൈറ്റഡ്.

ഇടതുമുന്നണിയുമായി പലവട്ടം ചര്‍ച്ച നടന്നെന്നു ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവ് ആയി കാണുന്നു. യുഡിഎഫില്‍ മുന്നണിബന്ധത്തെ ഓര്‍ത്തു പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെഡിയു അടക്കമുള്ള പാര്‍ട്ടികളെ തിരികെ എല്‍ഡിഎഫിലേക്കു ക്ഷണിച്ചിരുന്നു. പാര്‍ട്ടി വിട്ട ചെറുപാര്‍ട്ടികള്‍ക്കു തിരിച്ചുവരാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top