ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് അനസിനെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ വിലയേറിയ മലയാളി താരം അനസ് ഇടത്തൊടികയെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി.

അടിസ്ഥാന വിലയായ ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് അനസിനെ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയത്.

പ്ലയര്‍ ഡ്രാഫ്റ്റില്‍ ആദ്യം കളിക്കാരനെ തിരഞ്ഞടുക്കാനുള്ള അവസരം ജാംഷഢ്പൂരിനായിരുന്നു.

അന്‌സ് ബ്ലാസ്റ്റേഴ്‌സിലെത്താന്‍ സാധ്യതയില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഐ ലീഗില്‍ മോഹന്‍ ബഗാന്റെ കളിക്കാരനായ അനസ് ഇടത്തൊടികയും ഇന്ത്യന്‍ താരം യൂജിന്‍സണ്‍ ലിംഗ്‌ദോയുമായിരുന്നു ഐഎസ്എല്‍ ഡ്രാഫ്റ്റിലെ വിലയേറിയ താരങ്ങള്‍. പ്ലയര്‍ ഡ്രാഫ്റ്റ് പുരോഗമിക്കുകയാണ്.

Top