അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്റെ ആക്രമണം; കശ്മീരില്‍ ഒരു സൈനികന്‌ വീരമൃത്യു

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ നൗഷാരിയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മണിപ്പൂര്‍ സ്വദേശി വികാസ് ഗുരുങ്(21) ആണ് മരിച്ചത്.

ഇന്ത്യന്‍ സൈനികര്‍ക്കു നേരെ അതിര്‍ത്തി ലംഘിച്ച് യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്.
ബുധനാഴ്ച സാമ്പയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

Top