കശ്മീരിനെക്കുറിച്ചുള്ള യുഎന്നിന്റെ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് നിര്‍മ്മല സീതാരാമന്‍

Nirmala Sitharaman

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനെക്കുറിച്ചുള്ള യുഎന്നിന്റെ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.

എവിടെയൊക്കെയോ ഇരുന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും കശ്മീലെത്തിയാലെ സൈന്യത്തിന്റെ നടപടികള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും കരാര്‍ നടപ്പാക്കാന്‍ നാല് വര്‍ഷം വരെ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top