മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജമ്മു കശ്മീര്‍

ശ്രീനഗര്‍: സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജമ്മു കശ്മീര്‍.

മൊബൈലുകള്‍ വഴി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി.

കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് യുവാവ് മരിച്ചതിനെ തുടര്‍ന്നാണു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.

Top