ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; രണ്ട് മരണം, ഒരാള്‍ക്ക് പരിക്ക്‌

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ബാങ്ക് വാനിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. വാനിന്റെ ഡ്രൈവര്‍ക്കു പരിക്കേറ്റിട്ടുണ്ട്‌.

ബാങ്ക് ശാഖകളില്‍ പണം എത്തിച്ച ശേഷം മടങ്ങുകയായിരുന്ന വാനിനു നേരെയാണ് ആക്രമണമുണ്ടായത്.

ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ വാനിനു നേരെയാണ് ആക്രമണമുണ്ടായത്.

എന്നാല്‍, വാനില്‍ നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മെയിലും സമാനമായ സംഭവം കശ്മീരില്‍ ഉണ്ടായിരുന്നു.

കുല്‍ഗാമില്‍ ബാങ്ക് വാനിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.

Top