ഇന്‍സ്റ്റഗ്രാമില്‍ 20 മില്യണ്‍ ഫോളോവേഴ്‌സുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

jacquiline

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമുള്ള ബോളിവുഡ് സെലിബ്രിറ്റിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. തന്റെ ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും ജാക്വിലിന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ 20 മില്യണ്‍ ഫോളോവേഴ്‌സുമായി മുന്നിട്ടു നില്‍ക്കുകയാണ് ജാക്വിലിന്‍. സോഷ്യല്‍ മീഡിയയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ജാക്വിലിനും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടം നേടിക്കഴിഞ്ഞു.

Top