jacob thomas sent a letter to government

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ഡിജിപി ജേക്കബ് തോമസ്.

ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് അദ്ദേഹം കത്തു നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറുന്നതിനു മൂന്നു ദിവസം മുമ്പാണ് കത്തു നല്‍കിയത്.

വിജ്ഞാപനം നല്‍കി പുനര്‍ നടപടിക്രമം പാലിച്ചു മാത്രമേ പുനര്‍ നിയമനം നല്‍കാവുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണം. 25 വര്‍ഷമാണ് പ്രവൃത്തി പരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെടുന്നു.

Top