പദവി ഏതെന്ന് വ്യക്തമാക്കണം ; സര്‍ക്കാറിന് ജേക്കബ് തോമസിന്റെ കത്ത്

തിരുവനന്തപുരം: പദവി സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് അയച്ചു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് അറിയിപ്പൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഏത് പദവിയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ പദവിയിലിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പോയത്. തുടര്‍ന്ന് മൂന്ന് തവണ അദ്ദേഹം അവധി നീട്ടുകയായിരുന്നു. ഈ മാസം മൂന്നിനാണ് അവസാനമായി ജേക്കബ് തോമസ് അവധി നീട്ടിയത്.

Top