ജേക്കബ് തോമസ് ജീവന് ഭീഷണി, രാജ്യത്തിന് പുറത്ത് നിയമനം ആവശ്യപ്പെട്ട് മോദിക്ക് ജേക്കബ് തോമസിന്റെ കത്ത്

JACOB THOMAS

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്നും,രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വർഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ജേക്കബ് തോമസ് കത്ത് നൽകിയത്.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിനാൽ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് അഴിമതിക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ജേക്കബ് തോമസ് പ്രധാനമന്ത്രിയെ അറിയിച്ചത്.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിച്ചത്.

താൻ അന്വേഷണം നടത്തിയവർ അതി ശക്തരായ അഴിമതിക്കാരാണ്. അവർ തന്റെ ജീവന് ഭീഷണി ഉയർത്തുകയാണ് അതിനാൽ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Top