പൊലീസ് തലപ്പത്ത് ഇപ്പോഴുള്ളത് പാലമരമാണെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കുനേരെ പരോക്ഷ വിമര്‍ശനവുമായി വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുള്ളത് പാലമരമാണെന്നും പാലമരത്തില്‍നിന്നു മാമ്പഴം പ്രതീക്ഷിക്കരുതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.

ആനപ്പുറത്തിരിക്കുമ്പോള്‍ ചിലര്‍ക്കു താഴെ കാണണമെന്നില്ലെന്നും പാലമരങ്ങള്‍ ഇനിയും തുടരണോയെന്ന് ആലോചിക്കണമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

Top