പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്പഴം പ്രതീക്ഷിക്കരുത് ; ബെഹ്‌റയ്‌ക്കെതിരെ ജേക്കബ് തോമസ്

തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമര്‍ശനവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്. പൊലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍നിന്ന് മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതല്‍ പാലമരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ചിലര്‍ക്ക് ആനപ്പുറത്തിരിക്കുമ്പോള്‍ നിലത്തുള്ളത് കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top