പുത്തന്‍ വയര്‍ലെസ്സ് ഹെഡ്‌സെറ്റുമായി ജബ്രയുടെ ‘ ഇവോള്‍വ് 75 ഇ’

ഹെഡ്‌സെറ്റ് വിപണിയിലെ ആഗോള ബ്രാന്‍ഡായ ജബ്ര ‘ ഇവോള്‍വ് 75 ഇ’ എന്ന പേരില്‍ വയര്‍ലെസ് ഹെഡ്‌സെറ്റ് പുറത്തിറക്കി.

ഇയര്‍ ബഡുകള്‍ക്ക് സമാനമായ ഡിസൈനില്‍ എത്തുന്ന ഈ ഉല്‍പ്പന്നത്തിന്റെ വില 259 ഡോളറാണ്.

ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ശ്രവണാനുഭൂതി പ്രദാനം ചെയ്യുന്ന ഹെഡ്‌സെറ്റായിരിക്കും  ‘ ഇവോള്‍വ് 75 ഇ’  എന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നാല്‍, 2018-ല്‍ മാത്രമേ  ‘ ഇവോള്‍വ് 75 ഇ’  ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളൂ.

Top