പരിനീതിയും സിദ്ധാര്‍ഥും ഒന്നിക്കുന്ന ‘ജബരിയ ജോഡി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

സിദ്ധാര്‍ഥ് മല്‍ഹോത്രയും പരിനീതി ചോപ്രയും ഒന്നിക്കുന്ന കോമഡി ചിത്രം ജബരിയ ജോഡിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബോജ്പൂരിയില്‍ ജബ്‌രിയ എന്ന വാക്കിനര്‍ത്ഥം നിര്‍ബന്ധിതം എന്നാണ് . നിര്‍ബന്ധിത വിവാഹം പ്രമേയമാവുന്ന ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ഥ് അഭയ് ആയും പരിനീതി ബബ്‌ളിയുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്. 2014ല്‍ പുറത്തിറങ്ങിയ ഹസീ തൊ ഫസീയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.

പ്രശാന്ത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലാജി ടെലി ഫിലിംസും കര്‍മ മീഡിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top