ഫേസ്ഡിറ്റക്ഷന്‍ ലോക്കോടു കൂടിയ iVoomi i1s ഫോണിന് ജിയോയുടെ ക്യാഷ് ബാക്ക് ഓഫറുകള്‍

ivoomi-i1s-smart-phone

വൂമിയുടെ മികച്ച മോഡലുകളില്‍ ഒന്നായ iVoomi i1sന് ക്യാഷ് ബാക്ക് ഓഫറുകളുമായി റിലയന്‍സ് ജിയോ. 7499 രൂപയാണ് ഫോണിന്റെ വില. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങാം. ഇതില്‍ 2200 രൂപയുടെ ജിയോ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു. മാര്‍ച്ച് 31വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുകയുള്ളു.

5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 7.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് മറ്റു സവിശേഷതകള്‍.

13+2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 3000mAhന്റെ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നുണ്ട്.

Top