ivalaroo.. song of oru mexican aparatha viral on youtube

ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച് ടോവിനോ തോമസ് നായകനായ ചിത്രം ‘ഒരു മെക്‌സിക്കന്‍ അപാരത’യിലെ ‘ഇവളാരോ.. എന്നു തുടങ്ങുന്ന ഗാനം യുട്യൂബില്‍ തരംഗമാകുന്നു.

മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലില്‍ ഇറങ്ങിയ ഈ ഗാനം രണ്ട് ദിവസം പിന്നിടുമ്പോള്‍ മൂന്നരലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

അനൂപ് കണ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top